മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭിഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഗിര്‍ഗാവിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ പൊതുനമ്പറിലേക്ക് വിളിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം നല്‍കിയത്.
ദാഹിസാര്‍ പ്രദേശത്തുവെച്ചാണ് ഒരാളെ അറസ്റ്റ് ചെയ്തതെന്നും മനോനില തകരാറിലാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മുകേഷ് അംബാനിയേയും കുടുംബത്തേയും കൊല്ലുമെന്നാണ് രണ്ട് മുന്ന് തവണ ഫോണ്‍ ചെയ്ത് ഇയാള്‍ പറഞ്ഞത്.
മുംബൈ പോലീസ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്, ക്രൈംബ്രാഞ്ച് എന്നിവയുടെ സംഘമാണ് അന്വേഷണം നടത്തിയത്. അംബാനിയുടെ വസതിയായ ആന്റിലയില്‍ സാധാരണ വസ്ത്രത്തില്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.