Sorry, you need to enable JavaScript to visit this website.

കാമുകിയുടെ സന്ദേശം ആശങ്ക പരത്തി, അട്ടിമറി  മണത്ത്  മുംബൈ വിമാനം അരിച്ചു പെറുക്കി  

മുംബൈ- സഹയാത്രികന്റെ മൊബൈല്‍ ഫോണില്‍ കാമുകിയുടെ സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് ഒരു സ്ത്രീ യാത്രക്കാരി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന മംഗളൂരു മുംബൈ വിമാനം ആറ് മണിക്കൂറോളം വൈകി. ഞായറാഴ്ച വൈകുന്നേരം ഇന്‍ഡിഗോ വിമാനം മുംബൈയിലേക്ക് പുറപ്പെടാന്‍ അനുവദിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അവരുടെ ലഗേജുകള്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒരു യുവാവിന്റെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം കണ്ട യാത്രക്കാരിയായ ഒരു സ്ത്രീ ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.  ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും പറന്നുയരാന്‍ തയ്യാറായ വിമാനം നിര്‍ത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് യുവാവിനെ പിന്നീട് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, അതേസമയം കാമുകിക്ക് ബംഗളൂരുവിലേക്കുള്ള വിമാനം നഷ്ടമായി. ഇതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയില്‍ ആശയകുഴപ്പം ഉണ്ടാക്കിയത്. 185 യാത്രക്കാരെയും പിന്നീട് ബാഗേജുകള്‍ വിശദമായി പരിശോധിച്ച ശേഷം മുംബൈയിലേക്കുള്ള വിമാനത്തില്‍ തിരികെ കയറ്റി, വൈകുന്നേരം 5 മണിക്ക് വിമാനം പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. 
 

Latest News