തെഹ്‌റാന്‍- വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ നടന്ന ആക്രമണത്തിന്റെ പേരില്‍ ഇറാനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വിദേശമന്ത്രാലയം. റുഷ്ദിക്കുനേരെ ഉണ്ടായ ആക്രമണത്തിന് അദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്നവരുമാണ് ഉത്തരവാദികള്‍.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാവുന്നതല്ല റുഷ്ദി നടത്തിയ മതനിന്ദയെന്നും വിദേശമന്ത്രാലയ വക്താവ് നാസര്‍കനാന്‍ പറഞ്ഞു.
അക്രമിയെ കുറിച്ച് മാധ്യമങ്ങളില്‍വന്നതല്ലാതെ വേറെയൊരു വിവരവും ഇറാന്റെ പക്കലില്ലെന്നും അദ്ദഹേം പറഞ്ഞു.
റുഷ്ദിക്കുനേരെ നടന്ന ആക്രമണത്തിനും ശേഷം സാത്താന്‍ അന്ധനായെന്ന് ഇറാനിലെ തീവ്ര മാധ്യമങ്ങള്‍ പ്രതികരിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ പൊതുവേദിയില്‍വെച്ച് കുത്തേറ്റ സല്‍മാന്‍ റുഷ്ദി ആശപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്റര്‍ മാറ്റിയ ശേഷം റുഷ്ദി സംസാരിച്ചുതുടങ്ങിയെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.