ന്യൂദൽഹി- സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഷാജഹാനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്ന നിഗമനത്തിലേക്ക് എത്താനായിട്ടില്ലെന്നും പോലീസ് അന്വേഷണം നടക്കട്ടെയെന്നും യച്ചൂരി പ്രതികരിച്ചു.
സമാന പ്രസ്താവനയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിച്ചത്. കൊലപാതകമുണ്ടായാൽ ഉടൻ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പോലീസ് കണ്ടുപിടിക്കട്ടെയെന്നും കാനം വ്യക്തമാക്കി.
എല്ലാം ബി.ജെ.പിയുടെ തലയിൽ ഇടണോ എന്നും സി.പി.എമ്മിനെതിരെ പറയുന്നത് പാർട്ടി അംഗങ്ങളാണെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവന. സി.പി.എമ്മിന്റെ അതിക്രമങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.