ലണ്ടന്‍- വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച
ഹാരി പോട്ടര്‍ രചയിതാവും പ്രമുഖ എഴുത്തുകാരിയുമായ ജെ.കെ. റൗളിങ്ങിന് വധഭീഷണി. 'അടുത്തത് നിങ്ങളാണ്' എന്ന ഭീഷണി സന്ദേശം ട്വിറ്ററിലാണ് ലഭിച്ചത്.
റുഷ്ദിക്കു നേരെ ഉണ്ടായ ആക്രമണത്തെ വിമര്‍ശിച്ച് ജെ.കെ.റൗളിങ്ങ് ട്വിറ്ററിലിട്ട കുറിപ്പിനു കീഴില്‍ കമന്റായാണ് ഭീഷണി സന്ദേശം കുറിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ തുടരുന്ന സല്‍മാന്‍ റുഷ്ദിയുടെ വെന്റിലേറ്റര്‍ ഒഴിവാക്കിയിട്ടുണ്ട്. സല്‍മാന്‍ റുഷ്ദി സംസാരിച്ചു തുടങ്ങിയതായും അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈല്‍ അറിയിച്ചു.