ഗ്ലാസ്‌ഗോ- സ്ത്രീകള്‍ക്ക് മാസമുറ സമയത്ത് ആവശ്യമായ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്ന ലോകത്തെ ആദ്യം രാജ്യമായി സ്‌കോട്‌ലന്‍ഡ്. സ്‌കോട്ടിഷ് പാര്‍ലമെന്റ് പീരീഡ് പ്രോഡക്ടസ് ബില്‍ ഐകകണ്യേനയാണ് അംഗീകരിച്ചത്. പല സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി സാധനങ്ങള്‍ സൗജന്യമായി നല്‍കാറുണ്ടെങ്കിലും ആവശ്യമായവര്‍ക്കെല്ലാം സൗജന്യമായി ഉറപ്പുവരുത്തുന്നാണ് ബില്‍.
കൗണ്‍സിലുകളം വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആവശ്യമായവര്‍ക്ക് പീരീഡ് ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കാന്‍ ഇതോടെ നിയപരമായി ബാധ്യസ്ഥരാകമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തോ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് തീരുമാനത്തിനുശേഷം ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്‍ജിയോണ്‍ പറഞ്ഞു.