ഇസ്‌ലാമാബാദ്- ഇന്ത്യയുടെ സ്വതന്ത്ര വിദേശകാര്യനയത്തെ പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻഖാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനേയും ഇംറാൻ അഭിനന്ദിച്ചു. അമേരിക്കയുടെ എതിർപ്പ് പരിഗണിക്കാതെ റഷ്യയിൽനിന്ന് ഇന്ധനം വാങ്ങാനുള്ള തീരുമാനത്തെയാണ് ഇംറാൻ പ്രശംസിച്ചത്. വിദേശ രാജ്യങ്ങളുടെ എതിർപ്പ് പരിഗണിക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുമെന്നറിയിച്ച വിദേശമന്ത്രി എസ്. ജയശങ്കറിനെയും ഇംറാൻ പ്രശംസിച്ചു. സ്ലൊവാക്യയിൽ ജയശങ്കർ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ് ഇമ്രാൻ ഖാൻ പ്രദർശിപ്പിച്ചു.
പാകിസ്താനൊപ്പമാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേശനയം സ്വീകരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സർക്കാരായി പാകിസ്താനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ. റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ നയതന്ത്രസുഹൃത്താണ് ഇന്ത്യ. റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്ക ഉത്തരവിട്ടപ്പോൾ ഇന്ത്യൻ വിദേശകാര്യമന്ത്രി പറഞ്ഞതുനമുക്ക് കാണാമെന്ന് പറഞ്ഞാണ് ഇംറാന് വീഡിയോ പ്രദർശിപ്പിച്ചത്.