ന്യൂദല്‍ഹി- ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണി നിക്ഷേപന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസ്സായിരുന്നു.
ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയിപ്പെട്ട കോടീശ്വരനാണ് രാകേഷ് ജുന്‍ജുന്‍വാല. ഫോബ്‌സ് കണക്ക് പ്രകാരം 580 കോടി ഡോളാറാണ് ആസ്തി. ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് കോളേജില്‍ പഠിക്കുമ്പോള്‍ 5000 രൂപയുമായാണ് ഷെയര്‍മര്‍ക്കറ്റില്‍ പ്രവേശിച്ചത്.
ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയറില്‍ നിക്ഷേപിച്ചിരുന്നു. മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്ക് സര്‍വീസ് ആരംഭിച്ച് കഴിഞ്ഞ ദിവസമാണ ആകാശ തുടങ്ങിയത്. മുന്‍ ജെറ്റ് എയര്‍വേസ് സി.ഇ.ഒ ദുബെ, മുന്‍ ഇന്‍ഡിഗോ മേധാവി ആദിത്യഘോഷ് എന്നിവരോടൊപ്പം ചേര്‍ന്നാണ് രാകേഷ് ജുന്‍ജുന്‍ വാല ആകാശ എയര്‍ സ്ഥാപിച്ചത്.
ഇദ്ദേഹത്തിന്റെ ഓഹരി ഇടപാട് സ്ഥാപനമാണ് റേര്‍ എന്റര്‍പ്രൈസസ്. തന്റെയും ഭാര്യയുടേയും പേരിലെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ന്നതാണ് റേര്‍.
ഭാര്യയും മൂന്ന് മക്കളുണ്ട്.