Sorry, you need to enable JavaScript to visit this website.

VIDEO ഒന്നര മിനിറ്റില്‍ ഇ-റിക്ഷാ ഡ്രൈവറെ 17 തവണ മുഖത്തടിച്ചു; സ്ത്രീ അറസ്റ്റില്‍

നോയിഡ-പൊതുമധ്യത്തില്‍ ഇ-റിക്ഷാ ഡ്രൈവറെ തല്ലുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിയായ സ്ത്രീയെ നോയിഡ് പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ താമസിക്കുന്ന ആഗ്ര സ്വദേശിനി കിരണ്‍ സംഗാണ് അറസ്റ്റിലായത്.
കിരണ്‍ സിംഗ് ഓടിച്ച വാഗണ്‍ കാറും ഇ-റിക്ഷയും തമ്മില്‍ ചെറിയ അപകടമുണ്ടായതിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
കാറില്‍നിന്നിറങ്ങിയ സ്ത്രീ ഇ റിക്ഷാ ഡ്രൈവറെ തുടര്‍ച്ചയായി തല്ലുകയായിരുന്നു. 90 സെക്കന്‍ഡിനിടെ സത്രീ 17 തവണയാണ് ഡ്രൈവറെ തല്ലുന്നതെന്ന് പ്രചരിച്ച വീഡിയയോയില്‍ കാണാം. കേസ് ഫയല്‍ ചെയ്ത ശേഷമാണ് പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്.

 

Latest News