അഹമ്മദാബാദ്- ഉത്തരക്കടലാസിനോടൊപ്പം 500 രൂപ എക്‌സാമിനര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ഗുജറാത്ത് ബോര്‍ഡ് പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിനോടൊപ്പം 500 രൂപ കൂടിവെച്ചത്.
സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥി ഈ വര്‍ഷത്തെ പരീക്ഷയിലാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുമ്പോള്‍ പരിഗണന ലഭിക്കാന്‍ 500 രൂപ നല്‍കാന്‍ ശ്രമിച്ചത്.
ഈ വര്‍ഷം സയന്‍സ് ഗ്രൂപ്പില്‍ അച്ചടക്ക നടപടി നേരിടുന്ന 22 വിദ്യാര്‍ഥികളിലൊരാളാണിതെന്ന് അധികൃതര്‍ പറഞ്ഞു.