Sorry, you need to enable JavaScript to visit this website.

മുംബൈ സ്‌ഫോടനക്കേസ് പ്രതി താഹിര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു 

മുംബൈ- 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ ജയിലിലടച്ച പ്രതികളിലൊരാളായ മുഹമ്മദ് താഹിര്‍ മെര്‍ച്ചന്റ് എന്ന താഹിര്‍ തക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ മരിച്ചു. യെര്‍വാഡ ജയിലിലായിരുന്ന ഇയാളെ രണ്ട് ദിവസം മുമ്പാണ് ആശുപത്രയിലെത്തിച്ചത്. 
സ്‌ഫോടന പരമ്പരയിലെ പാക്കിസ്ഥാനില്‍ പരിശീലനം നേടിയ സഹപ്രതികള്‍ക്ക് യാത്രാ സൗകര്യമൊരുക്കി എന്നതായിരുന്നു മെര്‍ച്ചന്റിനെതിരായ കുറ്റം. ദുബായില്‍ നടന്ന ഗുഢാലോചനാ കുറ്റത്തില്‍ പങ്കെടുത്തുവെന്നും മുബൈയിലുളളവരെ പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനത്തിന് പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 2010 ല്‍ അബുദാബിയില്‍ വെച്ചാണ് അറസ്റ്റിലായത്.  
 

Latest News