ഈദ് ഗാഹ് മൈതാനത്ത് പൂജ നടത്തുമെന്ന് ഭീഷണി, പോലീസ് മാര്‍ച്ച് നടത്തി

ബെംഗളൂരു- കര്‍ണാടകയിലെ ബെംഗളൂരു ഈദ് ഗാഹ് മൈതാനത്ത് പൂജ നടത്തുമെന്ന് ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
ഗണേഷ് ചതുര്‍ഥിയുടെ ഭാഗമായി പൂജ നടത്തുമെന്നാണ് ചില ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്. ഈദ് ഗാഹ് മൈതാനം പൊതുജനങ്ങളുടേതാണെന്നും വഖഫ് ബോര്‍ഡിന്റെ സ്വത്തല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ പൂജക്കൊരുങ്ങിയത്.

 

Latest News