പട്‌ന- അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പിഴുതെറിയുമെന്ന് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ് ലാലന്‍ സിംഗ്.
2019 ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നേടിയ 40 സീറ്റുകള്‍ 2024 തെരഞ്ഞെടുപ്പില്‍ ലഭിക്കില്ല. ബിഹാര്‍, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജനതാദള്‍ അധ്യക്ഷന്റെ പ്രസ്താവന.