Sorry, you need to enable JavaScript to visit this website.

എല്ലാ ദിവസവും രാത്രി ബംഗ്ലാവിലേക്ക് പെണ്‍കുട്ടികളെ അയക്കാന്‍ പറഞ്ഞു, ഹോസ്റ്റല്‍ വാര്‍ഡന്റെ ഗുരുതര വെളിപ്പെടുത്തല്‍

ശിവപുരി- എല്ലാ ദിവസവും രാത്രി ബംഗ്ലാവിലേക്ക് പെണ്‍കുട്ടികളെ അയക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായി മധ്യപ്രദേശില്‍ സബ് ഡിവിഷണല്‍ മജിസ്ട്രറ്റിനെതിരെ ആരോപണം. ശിവപുരിയിലെ മുന്‍ ഹോസ്റ്റല്‍ വാര്‍ഡനാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
നേരത്തെ ജില്ലാ കോഓര്‍ഡിനറ്ററായിരുന്നപ്പോഴാണ് ബിജേന്ദ്ര സിംഗ് യാദവ് രാത്രി ഹോസ്റ്റലില്‍നിന്നുള്ള പെണ്‍കുട്ടികളെ ബംഗ്ലാവിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര മന്ത്രാലയത്തിനും നല്‍കിയ പരാതിയില്‍ പറയുന്നു. ശിവപുരി ജില്ലയില്‍ സര്‍ക്കാരിനു കീഴിലുള്ള ഗേള്‍സ് ഹോസ്റ്റലിലെ മുന്‍ വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ യാദവ് നിശ്ചിത സമയത്തിനു ശേഷവും ഹോസറ്റലില്‍ എത്തിയിരുന്നുവെന്നും പറയുന്നു. മറ്റു ഹോസ്റ്റലുകളിലെ വാര്‍ഡന്മാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
2016 ലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ശിവപുരി ജില്ലയില്‍ നാല് ഹോസ്റ്റലുകള്‍ പെണ്‍കുട്ടിള്‍ക്കു രണ്ട് ഹോസ്റ്റലുകള്‍ ആണ്‍കുട്ടികള്‍ക്കും ആരംഭിച്ചത. ഈ വര്‍ഷം ആദ്യമാണ് യാദവ് ഹോസ്റ്റലുകളുടെ ചുമതലയേറ്റത്. 2022 ജൂലൈ 29 മുതലാണ് പിച്ചോറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി നിയമിതനായത്. കഴിഞ്ഞ  മേയ്, ജൂണ്‍ മാസങ്ങളിലാണ് പെണ്‍കുട്ടികളെ താമസിക്കുന്ന ബംഗ്ലാവിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് മുന്‍ വാര്‍ഡന്‍ പരാതിയില്‍ പറയുന്നു.  

 

Latest News