പിതാവും രണ്ടു മക്കളും കടലില്‍ മുങ്ങിമരിച്ചു, മാതാവിനേയും ഒരു കുട്ടിയേയും രക്ഷപ്പെടുത്തി

മസ്‌കത്ത്- ഒമാനില്‍ പിതാവും രണ്ട് മക്കളും കടലില്‍ മുങ്ങിമരിച്ചു. ബര്‍ക വിലായത്തിലെ സവാദി ബീച്ചിലാണ് ദുരന്തം. തിരയില്‍ പെട്ടാണ് അപകടമുണ്ടായത്. കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്.
സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് മാതാവിനെയും ഒരു കുട്ടിയേയും രക്ഷപ്പെടുത്തിയത്.

 

Latest News