പാറ്റ്‌ന- ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ തന്നെ തെരഞ്ഞെടുക്കണമെന്ന് നിതീഷ് കുമാർ ഗവർണറോട് ആവശ്യപ്പെട്ടു. തേജസ്വി യാദവും മറ്റ് പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്ന പുതിയ മഹാസഖ്യത്തിന്റെ തലവനായി ബിഹാർ മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുക്കണമെന്നാണ് നിതീഷ് കുമാർ ആവശ്യപ്പെട്ടത്. ഏഴ് പാർട്ടികളുടെ മഹാഗതബന്ധൻ (മഹാസഖ്യം) ഉടൻ ബിഹാറിൽ മന്ത്രിസഭ രൂപീകരിക്കുമെന്ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി പിന്തുണ ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഗവർണറെ സമീപിച്ചാണ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്ന കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു മണിക്കൂറിനകമാണ് തേജസ്വി യാദവിനും മറ്റു നേതാക്കൾക്കുമൊപ്പം ഗവർണറെ സന്ദർശിച്ചു. ആറ് വർഷത്തിനിടെ രണ്ടാം തവണയാണ് ബി.ജെ.പി സഖ്യത്തിൽനിന്ന് നിതീഷ് കുമാർ പിൻവാങ്ങുന്നത്.
ഭരണത്തിന്റെ പാതിയിൽ ജനങ്ങളെ നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു.