പാട്‌ന-ബി.ജെ.പിയുമായുള്ള വർഷങ്ങൾ നീണ്ട സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. നിതീഷിന് ആർ.ജെ.ഡിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചു. ഗവർണറെ സന്ദർശിച്ച ശേഷമാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. ആർ.ജെ.ഡി, കോൺഗ്രസ്, സി.പി.എം പിന്തുണയോടെ നിതീഷ് കുമാർ തന്നെ വീണ്ടും അധികാരത്തിലെത്താനാണ് സാധ്യത. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുള്ള ആർ.ജെ.ഡിയുടെ കത്ത് തേജസ്വി യാദവ് ഉടൻ ഗവർണർക്ക് കൈമാറും. 48 മണിക്കൂറിനുള്ള പുതിയ സർക്കാർ അധികാരത്തിൽ വരും.