രാമേശ്വരം- തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ചര്‍ച്ചിലേക്കുവരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികന്‍ ജോണ്‍ റോബര്‍ട്ടാണ് അറസ്റ്റിലായത്.
രാമേശ്വരം മണ്ഡപം പ്രദേശത്തെ പുനിതര്‍ അരുള്‍ ആനന്ദര്‍ ചര്‍ച്ചിലെ വൈദികനാണ് ജോണ്‍ റോബര്‍ട്ട്. ചര്‍ച്ചില്‍വരുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായുള്ള പരാതികള്‍ ആദ്യം ശിശുക്ഷേമ അധികൃതര്‍ക്കാണ് ലഭിച്ചത്. ആരോപണങ്ങളെ കുറിച്ചും ഫാദറെ കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ രഹസ്യ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് മണ്ഡപം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ പ്രകാരം കേസെടുത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.