വാഷിംഗ്ടണ്‍- അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) റെയ്ഡ് നടത്തി.
ഫ്‌ളോറിഡ പാംബീച്ചിലെ തന്റെ മനോഹരമായ വസതി മാര്‍ എ ലാഗോ എഫ്.ബി.ഐ ഏജന്റുമരുടെ സംഘം വളഞ്ഞുവെന്നാണ് ട്രംപ് തന്റെ രാഷ്ട്രീയ ആക് ഷന്‍ കമ്മിറ്റിയായ സേവ് അമേരിക്ക വഴി പ്രസ്താവിച്ചത്. എന്നാല്‍ റെയ്ഡ് സംബന്ധിച്ച് എഫ്.ബി.ഐയോടെ യു.എസ് നീതിനായ വകുപ്പോ പ്രസ്താവന നടത്തിയിട്ടില്ല. പരിശോധന നടക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് വസതിയില്‍ ഉണ്ടായിരുന്നില്ല.
2020ല്‍ പ്രസിഡന്‍് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടാകാം പരിശോധനയെന്ന് യു.എസ് നിയമവിദഗ്ധര്‍ പറഞ്ഞു. ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിന് ചേരാനിരുന്ന പാര്‍ലമെന്റിന്റെ സംയുക്ത സെഷന്‍ തടയുന്നതിന് ജനുവരി ആറിന് യു.എസ് കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ ആക്രമണം സംഘടിപ്പിച്ചിരുന്നു. ട്രംപിന്റെ പ്രേരണയാല്‍ ജനക്കൂട്ടം നടത്തിയ അതിക്രമം സംബന്ധിച്ച് കോണ്‍ഗ്രസ് അന്വേഷണം തുടരുന്നുണ്ട്.
ഫെഡറല്‍ കുറ്റകൃത്യം നടന്നതിനാല്‍ ഫെഡറല്‍ ജഡ്ജിക്ക് പരിശോധന ആവശ്യപ്പെടാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്നു പരിശോധിക്കാനും റെയ്ഡ് നടത്താം.
വാട്‌സ്ആപ്പ് വഴി പരിഹാസ സന്ദേശം, യു.എ.ഇയില്‍ 10,000 രൂപ നഷ്ടപരിഹാരം വിധിച്ചു |