ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. ലഖ്‌നൗ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്.
യോഗി ആദിത്യനാഥിനെ ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുമെന്നാണ് ലഖ്‌നൗ പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഓഗസ്റ്റ് രണ്ടിനാണ് പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ മുഖ്യമന്ത്രിക്കെതിരായ വധഭീഷണി സന്ദേശം ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ലൈന്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ പോലീസില്‍ കേസ് ഫയല്‍ ചെയ്തു. ഭീഷണി സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.