കൊച്ചി-ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോയില്‍ ചുമതലയേറ്റു. സപ്ലൈകോയില്‍ ജനറല്‍ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു. എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു