ശ്രീഹരിക്കോട്ട- 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള എസ്എസ്എല്‍വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ആദ്യ വിക്ഷേപണത്തില്‍ വാഹനം രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റര്‍ വ്യാസം. 500 കിലോമീറ്റ!ര്‍ വരെ ഉയരത്തില്‍ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാന്‍ എസ്എസ്എല്‍വിക്കാകും.
ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എല്‍വിയുടെ കാര്യത്തില്‍ വാഹനം വിക്ഷേപണ സജ്ജമാകാന്‍ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എല്‍വി പുതിയ മുതല്‍ക്കൂട്ടാകും.രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തില്‍ എസ്എസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്.
മൈക്രോസാറ്റ് ശ്രേണിയില്‍പ്പെട്ട ഇഒഎസ് 2 ന്റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയില്‍ ഈ ഓര്‍ബിറ്റില്‍ നമ്മള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാല ഉപഗ്രഹങ്ങള്‍ക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.
രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേ!ഡിയോ ട്രാന്‍സ്മിറ്റര്‍, റേഡിയേഷന്‍ കൗണ്ടര്‍ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും.വിക്ഷേപണത്തിന് ശേഷം 3 ഘട്ടങ്ങള്‍ക്ക് ശേഷം. 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോള്‍ ഇഒഎസ 2 ഭ്രമണപഥത്തിലെത്തി. അന്‍പത് സെക്കന്റുകള്‍ കൂടി പിന്നിടുമ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി.