Sorry, you need to enable JavaScript to visit this website.

ആസിഫയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍  ഇ.ടി. മുഹമ്മദ് ബഷീര്‍ ജമ്മുവില്‍

ന്യൂദല്‍ഹി- കതുവയില്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ എട്ടുവയുസ്സുകാരിയുടെ കുടുംബത്തെ കാണാനും മുസ്്‌ലിം ലീഗ് നല്‍കുന്ന നിയമസഹായങ്ങളെ കുറിച്ച് ചെയ്യാനും ഇ.ടി.മുഹമ്മദ് ബഷീറും സംഘവും ചൊവ്വാഴ്ച ജമ്മുവില്‍. ആസിഫക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ജമ്മുവില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്നും ഇ.ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ജമ്മുവിലേക്ക് പോവുകയാണ്. ആസിഫയുടെ പിതാവിനെ കാണണം. ആ പൊന്നുമോളുടെ വിയോഗത്തില്‍ വേദനിക്കുന്ന അവരെ ആശ്വസിപ്പിക്കണം. ഇന്ത്യയിലെ ഓരോ മനുഷ്യ സ്നേഹിയും അവരോടൊപ്പമുണ്ട് എന്നു പറയണം. മുസ്ലിംലീഗ് നല്‍കുന്ന നിയമസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം.

രാജ്യം വലിയ വേദനയിലാണ്. മതേതര സമൂഹം ഒന്നടങ്കം ഈ കുഞ്ഞിന്റെ കൂടെയുണ്ട്. രാജ്യമെങ്ങും പ്രാര്‍ത്ഥനാ നിരത മാണ്. ഇന്ത്യയൊന്നാകെ ധാര്‍മിക രോഷത്തിലാണ്. 
കേഴുന്ന ഈ നാടിന്റെ കൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നെഞ്ച് ചേര്‍ത്ത് വെക്കുന്നു. 
സര്‍വ്വ ശക്തന്‍ നമ്മുടെ സങ്കടപ്പാടിന് അറുതിയുണ്ടാക്കട്ടെ... ആമീന്‍

മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്റഫ് അറപ്പുഴ, സിറാജ് നദ്വി, അഷ്റഫ് ഹുദവി എന്നീ സുഹൃത്തുക്കളോടൊപ്പമാണ് യാത്ര. നാളെ പുലര്‍ച്ചെ (ഏപ്രില്‍ 17) 5.45ന് ജമ്മുവിലെത്തും. ആസിഫയുടെ കുടുംബാംഗങ്ങളെ കാണുന്നതോടൊപ്പം സുജ്മ നര്‍വാള്‍ മുതല്‍ ഗാന്ധിനഗര്‍ വരെ നടക്കുന്ന സമാധാന റാലിയില്‍ പങ്കെടുക്കണം.. ഇന്‍ശാഅല്ലാഹ് 
ആസിഫക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം ആളുകളാണ് ഈ റാലിയില്‍ അണിനിരക്കുന്നത്. നന്മക്ക് വേണ്ടിയുള്ള യാത്രയാവാന്‍ പ്രാര്‍ത്ഥിക്കണം...

Latest News