Sorry, you need to enable JavaScript to visit this website.

അധ്യാപകന്‍ അറസ്റ്റില്‍, മദ്രസ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു

മോറിഗാവ്- അസമിലെ മോറിഗാവ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജമഅത്തുല്‍ മദ്രസ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മദ്രസ നടത്തിയിരുന്ന മുഫ്തിയെ ബംഗ്ലാദേശിലെ ഭീകര സംഘടനയായ അന്‍സാറുല്‍ ഇസ്ലാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മദ്രസ തകര്‍ത്തത്.
മുഫ്തി മുസ്തഫയെ ഏതാനും ദിവസം മുമ്പ്  അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മോയിരാബാരിയിലെ മദ്രസ സീല്‍ ചെയ്തിരിക്കയായിരുന്നു. ഇന്ന് രാവിലെയാണ് അധിൃതര്‍ മദ്രസ ഇടിച്ചു തകര്‍ത്തത്.
ഈ വര്‍ഷം മാര്‍ച്ചിനുശേഷം അസമില്‍ അഞ്ച് ഭീകര സംഘങ്ങളെ തകര്‍ത്തിരുന്നു. മോറിഗാവിലെ ഭീകര മൊഡ്യൂളില്‍ മുഫ്തിയെ കൂടാതെ ഒരാള്‍ കൂടിയുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇവര്‍ ഏറ്റവും അത്യാധുനിക ആശയവിനിമയ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും അത്യന്തം അപകടകാരികളായിരുന്നുവെന്നും പോലീസ് പറഞ്ഞു. മുഫ്തിയടക്കമുള്ളവരുടെ അറസ്റ്റ് പോലീസിന്റെ വന്‍വിജയമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യു.എ.പി.എയും ദുരന്ത നിവാരണ നിയമവും അനുസരിച്ചാണ് മദ്രസ തകര്‍ത്തത്. പ്രാദേശിക പഞ്ചായത്തില്‍നിന്നോ ജില്ലാ അധികൃതരില്‍നിന്നോ അനുമതി തേടാതയെണ് മദ്രസ കെട്ടിടം നിര്‍മിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പിതാവിന്റെ സ്വത്തില്‍നിന്നുള്ള ഓഹരിയായാണ് മുഫ്തി മുസ്തഫക്ക് ഈ സ്ഥലം ലഭിച്ചത്. മദ്രസയിലേക്കുള്ള വൈദ്യുതി കണക്്ഷനും നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ ശേഷമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മദ്രസ തകര്‍ക്കാന്‍ ഉത്തരവിട്ടത്.
യു.പിയിലും മഹാരാഷ്ട്രയിലും വിദ്യാഭ്യാസം നേടിയ മുഫ്തി മുസ്തഫ ഭോപ്പാലില്‍നിന്ന് ഇസ്ലാമിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. അന്‍സാറുല്‍ ഇസ്ലാമിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു ഇയാളെന്നും ചെറിയ തുകകള്‍ നിക്ഷേപിച്ചതുകൊണ്ട് സംശയം തോന്നിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News