Sorry, you need to enable JavaScript to visit this website.

അക്കൗണ്ടില്‍ 2.7 കോടി രൂപ കണ്ട് ഞെട്ടി നൂറ് രൂപ  പിന്‍വലിക്കാന്‍ പോയ ദിവസവേതന തൊഴിലാളി

ലഖ്‌നൗ- നൂറ് രൂപ പിന്‍വലിക്കാന്‍ പോയ ദിവസവേതന തൊഴിലാളി അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടി. 2.7 കോടി രൂപയാണ് അക്കൗണ്ട് ബാലന്‍സായി കാണിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ബിഹാരി ലാല്‍ എന്ന 45 കാരനാണ് നൂറ് രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ പോയപ്പോള്‍ അക്കൗണ്ടില്‍ 2.7 കോടി രൂപ ഉണ്ടെന്ന് അറിഞ്ഞത്. ജന്‍ ധന്‍ അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിച്ചപ്പോള്‍ ബാലന്‍സ് തുകയായി 2.7 കോടി രൂപ ഉണ്ടെന്നാണ് എസ്എംഎസില്‍ കണ്ടത്. എന്നാല്‍ ഈ സന്തോഷത്തിന് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തി ഫോണില്‍ അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ 126 രൂപയായിരുന്നു ബാലന്‍സ്.  ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക തകരാറായിരിക്കും ഇതിന് പിന്നിലെന്നാണ് വിശദീകരണം.
 

Latest News