അഹമ്മദാബാദ്- ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ഏറ്റവും മികിച്ച സംവിധാനമായ ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ നാല് ഇന്ത്യക്കാര്‍ ഇംഗ്ലീഷ് സംസാരിക്കാനാകാതെ അമേരിക്കന്‍ കോടതിയില്‍ കുടുങ്ങി.
ഇതേ തുടര്‍ന്ന് യോഗ്യരല്ലാത്തവര്‍ക്ക് ഉയര്‍ന്ന ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ നേടിക്കൊടുക്കുന്ന റാക്കറ്റിനെ കുറിച്ച് ഗുജറാത്തില്‍ അന്വേഷണം തുടങ്ങി.
യു.എസ്-കാനഡ അതിര്‍ത്തിയില്‍ അറസ്റ്റിലായ ഗുജറാത്തുകാരായ നാലു പേരെ അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയില്ലെന്ന് കണ്ടെത്തിയത്. ഇവരാകട്ടെ ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ 6.5, 7 സ്‌കോറുകള്‍ നേടിയിരുന്നു.
ഇംഗ്ലീഷ് ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് ടെസ്റ്റുകള്‍ നടത്തിയാണ് ഐ.ഇ.എല്‍.ടി.എസ് സ്‌കോറുകള്‍ നല്‍കാറുള്ളത്. വിദ്യാഭ്യാസത്തിനും ജോലിക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുണ്ടെന്ന് തീരുമാനിക്കുന്നത് ഈ സ്‌കോര്‍ നോക്കിയാണ്.