Sorry, you need to enable JavaScript to visit this website.

നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടു, 14 കാരി ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് ജയിലില്‍

അമ്മാന്‍- നഗ്നചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 14 വയസ്സായ ജോര്‍ദാനി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവിന് ജയില്‍ ശിക്ഷ.

പ്രണയത്തിലായിരുന്നയാള്‍ നഗ്നചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി 40 ഗുളികകള്‍ കഴിക്കുകയായിരുന്നു.
കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യുവാവിനെ ഗ്രാന്‍ഡ് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായത്. തന്നെ വിവാഹം ചെയ്യണമെന്ന് യുവാവ് തമാശയായി പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടി തന്റെ മുഖമില്ലാത്ത നഗ്നചിത്രങ്ങള്‍ യുവാവിന് അയച്ചുകൊടുത്തു. യുവാവ് തന്റെ ചിത്രങ്ങളും പെണ്‍കുട്ടിക്ക് അയച്ചു.

പിന്നീട് പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാ ഫോട്ടോകളും പുറത്തുവിടുമെന്നും മാതാവിന് അയച്ചുകൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ യുവാവ് വീഡിയോകളും നഗ്ന ഫോട്ടോകളും പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തിന് അയച്ചുകൊടുത്തു. ചിത്രങ്ങളും വീഡിയോകളും പെണ്‍കുട്ടിയുടെ സഹോദരന്‍ കൂടി കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിവരങ്ങള്‍ മാതാവ് കൂടി അറിയുമെന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

അമിതമായി ഗുളികകള്‍ കഴിച്ച പെണ്‍കുട്ടി പിന്നീട് എല്ലാ കാര്യങ്ങളും മാതാവിനോട് പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് ഫോണ്‍ പിടിച്ചെടുത്ത് ഫോട്ടോകളും വിഡീയോകളും കണ്ടെത്തി ഡിലീറ്റ് ചെയ്തിരുന്നു.

 

Latest News