Sorry, you need to enable JavaScript to visit this website.

തിളച്ച കഞ്ഞിയില്‍ വീണ് യുവാവ് മരിച്ചു, സംഭവം മധുരയില്‍

മധുര- തിളച്ച കഞ്ഞിപ്പാത്രത്തിലേക്കു വീണ് യുവാവ് മരിച്ചു.  ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. മുത്തുകുമാര്‍ എ. മുരുകന്‍ എന്നയാളാണ്  പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് അപകടമുണ്ടായത്. കഞ്ഞി തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു.

'ആടി വേലി' ആഘോഷത്തിനിടയാണ് അപകടമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തില്‍ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തില്‍ വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.

ബോധം പോയ മുത്തുകുമാറിന് പെട്ടെന്ന് എഴുന്നേല്‍ക്കാനും കഴിഞ്ഞില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും െപാള്ളലേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

Latest News