Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രുതി വിവാഹിതയായോ?  

നടി ശ്രുതി മുംബൈയിൽ സെറ്റിലായ കാലം മുതൽ അഛൻ നൽകുന്ന ഒരു ഉപദേശമുണ്ട്. മഹാനഗരത്തിൽ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം. രാത്രി രണ്ട് മണിയ്‌ക്കെങ്കിലും കൂടയണാൻ ശ്രദ്ധിക്കണം. ഒരു പെൺകട്ടി തനിച്ച് വരുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്താണ് കമൽ ഉപദേശിച്ചത്. എന്നാലിപ്പോൾ പ്രചരിക്കുന്ന വാർത്ത ശ്രുതി ഹാസൻ വിവാഹിതയായെന്നാണ്. ഉലകനായകൻ കമൽ ഹാസന്റെ മകളും തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിയുമായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ശ്രുതി ഹാസൻ. മറ്റ് പ്രമുഖ നടിമാർക്കൊപ്പം ശ്രുതിയുടെ വിവാഹ വാർത്തകളും സ്ഥിരമായി പാപ്പരാസികളുടെ പട്ടികയിലുണ്ടാവും. ഇപ്പോൾ ശ്രുതിയുടെ വിവാഹത്തെ കുറിച്ച് റിപ്പോർട്ടുകൾ വീണ്ടും പ്രചരിക്കുകയാണ്. നടി കാമുകനായ അമേരിക്കകാരനെ രഹസ്യമായി വിവാഹം കഴിച്ചെന്നും മുംബൈയിൽ ഭർത്താവിനൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നത്. എന്നാൽ ഇതിലെ സത്യമെന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. ഏറെ കാലമായി ശ്രുതി ഹാസനും അമേരിക്കൻ തിയറ്റർ നടനുമായ മെക്കിൾ കോർസലേയുമായി പ്രണയത്തിലാണെന്നായിരുന്നു വാർത്തകൾ്. ഇരുവരും മുംബൈയിൽ നിന്നും കാറിൽ നിന്നും കെട്ടിപ്പിടിക്കുന്നതും, എയർപോർട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങൾ പലപ്പോഴും പ്രചരിച്ചിരുന്നു. പിതാവിനും കാമുകനുമൊപ്പം മാസങ്ങൾക്ക് മുൻപ് ശ്രുതി ഒരു വിവാഹത്തിന് എത്തിയിരുന്നു. തമിഴ് നടൻ ആദവ് കണ്ണദാസന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രുതി മൈക്കിൾ കോർസലേയ്‌ക്കൊപ്പം എത്തിയത്. ഇതോടെ പിതാവും നടനുമായ കമൽഹാസനും ശ്രുതിയുടെ കുടുംബവും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടും വന്നു. താരുപുത്രി നിരന്തരം വാർത്തകളിൽ നിറയുന്നതിനിടെ അമ്മ സരികയ്‌ക്കൊപ്പം മൈക്കിളുമായി ശ്രുതി എയർപോർട്ടിലെത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. അമ്മയ്ക്ക് മൈക്കിളിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണോ ഇരുവരും ഒന്നിച്ചെത്തിയതെന്ന് നിരീക്ഷിച്ചവരുണ്ട്.  ഇതോടെ മകളുടെ ഇഷ്ടത്തിന് സരികയ്ക്കും സമ്മതാണെന്ന വിലയിരുത്തലും എത്തി. വിവാഹശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രുതി. അതിനാൽ സിനിമയിൽ നിന്നും മാറി നിൽക്കാനാണ് തീരുമാനമെന്നും ഗോസിപ്പുകൾ പ്രചരിക്കുന്നു. 
 

Latest News