ന്യൂദല്‍ഹി- ജമ്മുവിലെ കതുവയില്‍ നടന്ന നീചകൃത്യത്തില്‍ പ്രതിഷേധം അലയടിക്കവെ തന്നെ ഇന്ത്യക്കാരുടെ വൈകൃത മനസ്സ് തുറന്നു കാട്ടാനും സംഭവം കാരണമായി. പെണ്‍കുട്ടികള്‍ക്കുനേരെ ഇന്ത്യയില്‍ ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ നടക്കുന്ന അതിക്രമങ്ങള്‍ ആഗോള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തതോടെയാണ് ഐക്യരാഷ്ട്ര സംഘടന പോലും പ്രശ്‌നത്തില്‍ ഇടപെടാന്‍ സാഹചര്യമൊരുങ്ങിയത്.
ഇതിനു പിന്നാലെ എട്ടവയസ്സുകാരിടെ പീഡിപ്പിച്ചതിന്റെ വിഡിയോ ക്ലിപ് ലഭ്യമാണോ എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് ഇന്ത്യക്കാര്‍ തങ്ങളുടെ ലൈംഗികവൈകൃതം പ്രകടിപ്പിച്ചതെന്ന് ഔട്ട്‌ലുക്ക് വെബില്‍ കുമാര്‍ ശങ്കര്‍ റോയ് എഴുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുപ്രസിദ്ധ പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ് സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ കണ്ടത് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. പോണ്‍ സെലിബ്രിറ്റികളേക്കാളും കൂടുതലായിരുന്നു കതുവ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍. പോണ്‍ സൈറ്റുകളില്‍ ഉപയോക്താക്കളാകുന്ന ഇന്ത്യക്കാരുടെ എണ്ണം നേരത്തെ തന്നെ ഞെട്ടിച്ചതാണെങ്കിലും ക്രൂര പീഡനത്തിനരയാകുകയും കൊല്ലപ്പെടുകയും ചെയ്ത ബാലികയുടെ ക്ലിപ്പ് തേടുന്നവര്‍ എത്രമാത്രം ഹീനമായ മനസ്സിനുടമകളാണ്. പെണ്‍കുട്ടിയുടെ പേരിനോടൊപ്പം എം.എം.എസ്, റേപ്പ്, ക്ലിപ്പ്, മുസ്്‌ലിം തുടങ്ങിയ പദങ്ങള്‍ കൂടി ചേര്‍ത്തായിരുന്നു വൈബ് സൈറ്റിലെ തിരച്ചില്‍. അശ്ലീല വിഡിയോകളും ദൃശ്യങ്ങളും നല്‍കുന്ന ഒരു സൈറ്റില്‍ മാത്രം ഒതുങ്ങിയില്ല ലൈംഗിക വൈകൃതം തേടിയുള്ള തിരച്ചില്‍.
ബലാത്സംഗത്തിനിരയായകുകയും അങ്ങനെ കൊല്ലപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ പേരില്‍ ഇക്കൂട്ടര്‍ ടാഗ് ഉണ്ടാക്കിയിരിക്കയാണ്. ഇപ്പോള്‍ ഇല്ലെങ്കിലും ഇനി അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ ഈ ടാഗില്‍ വിഡിയോ ലഭ്യമാകാനാണിത്. ഇപ്പോള്‍ വിജയിച്ചില്ലെങ്കിലും അല്‍പം കഴിഞ്ഞാലെങ്കിലും വിഡിയോ ക്ലിപ് വരുമെന്ന പ്രതീക്ഷയോടെ കഴിയുകയാണ് സെക്‌സ് സൈറ്റ് സന്ദര്‍ശകര്‍. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരകൃത്യം ചെയ്തവര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ കൂടി സാധ്യതയുണ്ടെന്നതായിരിക്കാം ഇവരുടെ പ്രതീക്ഷയുടെ അടിസ്ഥാനം.