കല്‍പറ്റ- വയനാട്ടില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പൂളക്കുണ്ടിനടുത്തു സ്വകാര്യ ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഫാമില്‍ 200 പന്നികളുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് പന്നികള്‍ ചത്തിരുന്നു. ഇതേത്തുടര്‍ന്നു ഭോപ്പാലിലെ ലാബില്‍ പരിശോധയ്ക്കു അയച്ച 10 സാംപിളില്‍ രണ്ടെണ്ണം പോസിറ്റീവായി.രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്നുച്ചകഴിഞ്ഞ് റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും. ഫാമില്‍ പന്നികളുടെ ദയാവധം നാളെ ആരംഭിക്കും.രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒരു ചെറുകിട പന്നി കര്‍ഷകനുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ മാനന്തവാടിക്കു സമീപം നാലു ഫാമുകളിലെ 469 പന്നികളെ കഴിഞ്ഞയാഴ്ച ദയാവധം ചെയ്തിരുന്നു.