Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയ ഉപയോഗിക്കണം; സുപ്രധാന കാഴ്ചപ്പാടുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂദല്‍ഹി- ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സമൂഹത്തിന്റെ ആദരവ് നേടാനും ആധുനിക ആശയവിനിമയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ മടിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പോലുള്ളവ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ആശയവിനിമയ മാര്‍ഗങ്ങളോട് കോടതികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്ന വര്‍ഷാവസാനത്തോടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമെന്ന് കരുതുന്ന  ചന്ദ്രചൂഡ് പറഞ്ഞു. ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും നടപടികളുടെ തത്സമയ സ്ട്രീമിംഗിനെ കുറിച്ചും ജഡ്ജിമാരും ജുഡീഷ്യറിയും അവരുടെ ഭയം അകറ്റണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. .
വിജ്ഞാന്‍ ഭവനില്‍ നടന്ന ആദ്യ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വൈമനസ്യം മാറേണ്ടതുണ്ടെന്ന് ജുഡീഷ്യറിയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം നിരീക്ഷിക്കുന്ന സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ തലവനായ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു, കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? ജനം നമ്മളെ വിലയിരുത്താന്‍ തുടങ്ങുമോ? അല്ലെങ്കില്‍ കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്താല്‍ നമുക്ക് സമൂഹത്തിന്റെ ബഹുമാനം നഷ്ടപ്പെടുമോ എന്നൊക്കെയാണ് ജഡ്ജിമാര്‍ ചിന്തിക്കുന്നത്.
നമ്മില്‍ ചിലര്‍ക്ക് സമൂഹത്തിന്റെ ബഹുമാനം നഷ്ടപ്പെടുമെന്ന് ഉറപ്പാണെങ്കിലും  നിയമവേദിയില്‍ നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുന്നില്ലെങ്കില്‍ സമൂഹത്തിന്റെ ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു,
ഇ-കമ്മറ്റിയുടെ കീഴില്‍ സുപ്രീം കോടതിയും ജുഡീഷ്യറിയും സ്വീകരിക്കുന്ന നിരവധി സാങ്കേതിക ഇടപെടലുകള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്തുപറഞ്ഞു. എല്ലാ പ്രതികളുടെയും വിചാരണത്തടവുകാരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനത്തിന്റെ സ്ഥാപനവല്‍ക്കരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നടപടികള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

 

Latest News