ആഗ്ര- ആയിരക്കണക്കിന് എലികള്‍ വര്‍ഷങ്ങളോളം അടിത്തറ തുരന്നതിനെ തുടര്‍ന്ന് ആഗ്രയില്‍ മൂന്നു നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീണു. നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മങ്കമേശ്വര്‍ ക്ഷേത്രത്തിനു സമീപത്താണ് ഞായറാഴ്ച അസാധാരണ അപകടം ഉണ്ടായത്. സംഭവത്തില്‍ ആളപമായമില്ല. ആര്‍ക്കു പരിക്കുമില്ല. ഈ പ്രദേശത്ത് എലിശല്യം രൂക്ഷമാണ്. പ്രദേശത്തെ മാലിന്യമൊഴുകുന്ന ചാലുകളും കുടിവെള്ള പൈപ്പ് ലൈനും മറ്റു ഭൂമിക്കടയിലൂടെ പോകുന്ന കേബിളുകളുമെല്ലാം തുരന്ന് എലിള്‍ ഇവിടെ വലിയ നാശം വിതച്ചിട്ടുണ്ട്. പല വീടുകളുടേയും അടിത്തറയും എലികള്‍ തുരന്ന് ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ തന്നെ പറയുന്നു.
ശനിയാഴ്്ച ഇവിടെ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ഒഴുകിയെത്തിയ വെളളം എലികള്‍ തുരന്ന മാളങ്ങളിലേക്ക് കയറിയാണ് അടിത്തറ തകര്‍ന്ന് കെട്ടികം പൊളിഞ്ഞത്. കെട്ടിടം പൊളിഞ്ഞു വീഴുന്ന രംഗം വീഡിയോയില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഇതു സാമുഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
രൂക്ഷമായ എലിശല്യം കാരണം ആഗ്രയിലെ കച്ചേരി ഘട്ട്, ബെലാങ്കഞ്ച്, ജീവനി മണ്ഡി, ഫിലിപ് ഗഞ്ച്, പതിറാം ഗലി, ഗുഡ്രി മന്‍സൂര്‍ ഖാന്‍, സെബ് കാ ബസാര്‍, പീപല്‍ മണ്ഡി തുടങ്ങി നിരവദി ജനവാസ മേഖകളിലെ വീടുകളുടെ അടിത്തറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കച്ചേരി ഘട്ടിലെ മൂന്ന് നില കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. എലി ശല്യം അകറ്റാന്‍ എല്ലാ വഴികളും നോക്കിയിരുന്നെന്നും എന്നാല്‍ അടിത്തറ തുരക്കുന്നത് തടയാനാകുന്നില്ലെന്നും പ്രദേശ വാസികള്‍ പറയുന്നു. തകര്‍ന്ന കെട്ടിടം പഴയതാണെങ്കിലും എലി തറ തുരക്കുന്നത് ഇവിടെ വ്യാപക പരാതിയുണ്ട്.