ഹൈദരാബാദ്- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അവിടെ സെക്കുലര്‍ ജനതാദളിനെ പിന്തുണക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജെ.ഡി.എസിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സംഘടന ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്നതിന് വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം ചോദ്യം ചെയ്തു.
ഗുജറാത്ത്, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ മത്സരിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചില്ല. ഇവിടെയെല്ലാം കോണ്‍ഗ്രസിന് എന്തു സംഭവിച്ചുവെന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം-ഉവൈസി പറഞ്ഞു.