മുംബൈ- ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ ഏഴു മണി മുതല്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. കള്ളപ്പണമിടപാട് കേസില്‍ റാവത്തിനെതിരെ നേരത്തെ ഇ.ഡി കേസെടുത്തിരുന്നു. രണ്ടു തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ റാവത്തിനെതിരായ ഇ.ഡി അന്വേഷണം മഹാരാഷ്ട്രയില്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഇ.ഡി റെയ്ഡ് എന്ന് അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണക്കേസില്‍ തനിക്ക് പങ്കില്ല. താന്‍ മരിച്ചാലും ശിവസേനയില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴു മണിക്കാണ് എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധനക്കായി വീട്ടിലെത്തിയത്. പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു നടപടി. വസതിയിലെ ചോദ്യം ചെയ്യലിനും റെയ്ഡിനും ഒടുവിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സി.ഐ.എസ്.എഫ് സുരക്ഷയോടെയാണ് ഇ.ഡി മുംബൈയിലെ ബാന്‍ഡുപ്പിലുള്ള സഞ്ജയ് റാവുത്തിന്റെ വസതിയില്‍ എത്തിയത്.