തിരൂരങ്ങാടി- വെന്നിയൂർ പ്രവാസി സംഘം സൗദി (വി.പി.എസ്)യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്കിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ഒരുക്കിയ ഉല്ലാസ യാത്ര വേറിട്ട അനുഭവമായി. വി.പി.എസ് പ്രസിഡന്റ് മജീദ് പാലക്കൽ ഫഌഗ് ഓഫ് ചെയ്തു. കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോലും പ്രയാസമനുഭവിക്കുന്ന പല രോഗാവസ്ഥയിലുള്ളവരെയും പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലിരുത്തിയാണ് യാത്ര സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്കുള്ള ഢജട ന്റെ ഉപഹാര വിതരണം ബഷീർ തെങ്ങിലകത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഇഖ്ബാൽ, ട്രഷറർ ടി.ടി.എം കുട്ടി എന്നിവർ ആശംസകൾ നേർന്നു. വളണ്ടിയർ ക്യാപ്റ്റൻ സൈനുൽ ആബിദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ നല്ലൂർ, അഷ്റഫ് പങ്ങിണിക്കാടൻ, മൂസ്സ നന്നംബ്ര, സാലിഹ് വെന്നിയൂർ, ഹമീദ് പറമ്പിൽ, സൈദലവി എ.എസ്, കുഞ്ഞിമുഹമ്മദ് ടി, അബ്ബാസ് കെവി എന്നിവരും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.