മലപ്പുറം- സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലിന്റെ പേരില്‍ മലപ്പുറത്തും കണ്ണൂരിലും സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചു. മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.
കണ്ണൂര്‍,കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ പ്രകടനം നടത്തിയവര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. കടകള്‍ അടപ്പിക്കുന്നത് വ്യാപാരികള്‍ തടഞ്ഞതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി.
തിങ്കളാഴ്ച ഹര്‍ത്താലായിരിക്കുമെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു.