തിരുവനന്തപുരം:-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ക്രിമിനല്‍ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും വി.കെ സനോജ് തിരുവനന്തപുരത്ത് പറഞ്ഞു.ഡി.വൈ.എഫ്.ഐ ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് എതിരല്ല. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നു എന്ന് പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും വി.കെ സനോജ് കുറ്റപ്പെടുത്തി. എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിടണമെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. ഇത് സംഘടനയുടെ പ്രഖ്യാപിത നയമാണെന്നും, സര്‍ക്കാരിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.