ന്യൂദല്‍ഹി- നടന്‍ രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍.
സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ദിനംപ്രതി സമൂഹത്തില്‍ നിറയുകയാണ്. ടിവി ന്യൂസ് ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ചകളെല്ലാം രണ്‍വീറിന്റെ മാഗസിന്‍ ഫോട്ടോഷൂട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ രാജ്യത്ത് യഥാര്‍ത്ഥ പ്രശ്നങ്ങളൊന്നുമില്ലേ എന്ന് അവര്‍ ചോദിച്ചു.
സമൂഹത്തില്‍ ദിവസേന സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നു. ആരും എതിര്‍ക്കുന്നില്ല. ഒരു നടന്‍, തനിക്കറിയാവുന്ന കാരണങ്ങളാല്‍, നഗ്‌നനായി പോസ് ചെയ്യാന്‍ തീരുമാനിക്കുകയും പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമാവുകയും ചെയ്യുന്നു.
പേപ്പര്‍ മാസികയുടെ ഏറ്റവും പുതിയ കവര്‍ ഫോട്ടോഷൂട്ടിന് നഗ്‌നയായി പോസ് ചെയ്തയുടന്‍ രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം ഏറ്റവാങ്ങിയ രണ്‍വീര്‍ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് പോലീസ് കേസുകളും നേരിടുകയാണ്. തന്റെ ഫോട്ടോകളിലൂടെ പൊതുവെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരുടെ മാന്യതയെ അപമാനിക്കുകയും ചെയ്തുവെന്നാണ് മുംബൈയില്‍ ചെയ്ത എഫ്ഐആര്‍. ഇന്ത്യയ്ക്ക് നല്ല സംസ്‌കാരമുണ്ടെന്നും എന്നാല്‍ ഇത്തരം ഫോട്ടോകള്‍ കാരണം എല്ലാവരുടെയും വികാരം വ്രണപ്പെടുകയാണെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
്അതേസമയം, നിരവധി താരങ്ങള്‍ രണ്‍വീറിന് പിന്തുണയുമായി രംഗത്തെത്തിയത്. അഭിനേത്രി വിദ്യാ ബാലന്‍, ചലച്ചിത്ര നിര്‍മ്മാതാക്കളായ രാം ഗോപാല്‍ വര്‍മ്മ, വിവേക് അഗ്‌നിഹോത്രി തുടങ്ങിയവര്‍ താരത്തെ പിന്തുണച്ചു.