മുംബൈ-എലിവിഷം കലര്‍ത്തിയ ഭക്ഷണം അബദ്ധത്തില്‍ കഴിച്ച 35 കാരി ഒരാഴ്ചക്കുശേഷം മരിച്ചു. മുംബൈയിലെ മലാഡിലാണ് സംഭവം. ജൂലൈ 20ന് എലിയെ തുരത്താന്‍ യുവതി തക്കാളിയില്‍ വിഷം പുരട്ടിയിരുന്നു. മാഗ്ി പാകം ചെയ്യുന്നതിനു വിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബത്തിലെ മറ്റാരും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം യുവതിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതിനാല്‍ വീട്ടിലെത്തിയ ഭര്‍ത്താവും ഭാര്യാസഹോദരനും ചേര്‍ന്ന് ശതാബ്ദി ആശുപത്രിയില്‍ എത്തിച്ചു. ബുധനാഴ്ച യുവതി മരിച്ചതിനെ തുടര്‍ന്ന് മല്‍വാനി പോലീസ് അപകട മരണം രജിസ്റ്റര്‍ ചെയ്തു.
മലാഡ് വെസ്റ്റിലെ പാസ്‌കല്‍ വാഡിയില്‍ താമസിക്കുന്ന രേഖാദേവി ഫുല്‍കുമാര്‍ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. യുവതി ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നും മല്‍വാനി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശേഖര്‍ ഭലേറാവു പറഞ്ഞു.
യുവതി വേറെ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും ടെലിവിഷന്‍ കാണുന്നതിനിടയില്‍ വിഷം കലര്‍ന്ന തക്കാളി അബദ്ധത്തില്‍ ഭക്ഷണത്തില്‍ ഇട്ടതാണെന്നും വെളിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സംശയം ഉന്നയിച്ചിട്ടില്ലെങ്കിലും സാധ്യമായ എല്ലാ കോണുകളില്‍ നിന്നും സംഭവം പരിശോധിച്ചിരുന്നു. ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.