ബെംഗളൂരു-പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) സമാന ചിന്താഗതിക്കാരായ സംഘടനകള്‍ക്കും കുരുക്ക് മുറുക്കാന്‍ ഒരുങ്ങി കര്‍ണാടക. ഇത്തരം ഗ്രൂപ്പുകളുടെ 'ഭീഷണി' നേരിടാന്‍ പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. .
മറ്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് രൂപീകരിക്കുക. കൊലപാതകം തുടങ്ങിയ കേസുകള്‍ മാത്രമേ കൈകാര്യം ചെയ്യുകയുളളൂ. ആയുധങ്ങളും വെടിക്കോപ്പുകളും ലഭ്യമാക്കുന്ന സ്‌കവാഡിന് രഹസ്യാന്വേഷണ ശേഖരണത്തില്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും ബൊമ്മൈ അറിയിച്ചു.
പതിവ് അന്വേഷണങ്ങള്‍ക്കും കര്‍ശന ശിക്ഷകള്‍ക്കും പുറമെ, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും പൂര്‍ണമായും ഇല്ലാതാക്കാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോ സേനയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ കേസുകള്‍ പിന്‍വലിച്ചതില്‍ ഇത്തരം ശക്തികള്‍ക്ക് ധൈര്യമുണ്ടായെന്നും അതിനാലാണ് ബിജെപി സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ തീരുമാനിച്ചതെന്നും ബൊമ്മൈ പറഞ്ഞു. ഇത്തരം സംഘടനകളെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന പുതിയ സേനയെ സ്ഥാപിക്കാനാണ് തന്റെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണ കന്നഡയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലുള്ള പ്രതികരണമായാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്.
സമാധാനം തകര്‍ക്കാനുള്ള ദേശവിരുദ്ധ-ഭീകര ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് പ്രവീണിന്റെ കൊലപാതകമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മുന്‍കാലങ്ങളില്‍ ഇത്തരം കൊലപാതകങ്ങളില്‍ പങ്കെടുത്ത പ്രതികള്‍ക്കെതിരായ കേസുകള്‍ പുരാതന പാര്‍ട്ടി പിന്‍വലിച്ചതായി കോണ്‍ഗ്രസിനെ സൂചിപ്പിച്ച് ബൊമ്മൈ പറഞ്ഞു.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഭരണകാലത്ത്, 22 യുവാക്കള്‍ കൊല്ലപ്പട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഉടനടി ഒരു നടപടിയും ഉണ്ടായില്ല, പകരം അത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ള സംഘടനക്കെതിരായ 200 ലധികം കേസുകള്‍ പിന്‍വലിച്ചു. ഇത് ആ ശക്തികള്‍ക്ക് ധൈര്യം നല്‍കി-അദ്ദേഹം പറഞ്ഞു.