ജറൂസലം- ഫലസ്തീന്‍ ചെറുത്തിനല്‍പ് പ്രസ്ഥാനമായ ഹമാസ് മനഃപൂര്‍വം സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് സമീപം ആയുധങ്ങള്‍ ഒളിപ്പിച്ചിരിക്കയാണെന്ന് ഇസ്രായില്‍ ആരോപിച്ചു. ഗാസയില്‍ ഒരു സ്‌കൂളിനു സമീപത്തെ തുരങ്കത്തിലും പെപ്‌സ് ഫാക്ടറിക്കു സമീപത്തെ മറ്റു കെട്ടിടങ്ങളിലും ഹമാസിന്റെ ആയുങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ഇസ്രായില്‍ അധികൃതര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ഇസ്രായില്‍ സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡാണ് ഡ്രോണ്‍ വഴിയെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടത്. അല്‍ ശിഫ ഹോസ്പിറ്റല്‍, ഗാസയിലെ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി എന്നിവക്കു സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ തുരങ്കങ്ങളിലാണ് ഹമാസിന്റെ ആയുധങ്ങള്‍ ഉള്ളത്. ഇവിടങ്ങളില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
യു.എന്‍ നടത്തുന്ന സ്‌കൂള്‍, മെഡിക്കല്‍ ക്ലിനിക്ക്, ലൈബ്രറി, പള്ളികള്‍ എന്നിവക്കു സമീപവും ഹമാസ് ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായില്‍ ആരോപിക്കുന്നു.
ജനകീയ കേന്ദ്രങ്ങളില്‍നിന്നാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും ലോകം ഈ കുറ്റകൃത്യങ്ങള്‍ അറിയണമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി ബെന്നി ഗാണ്ടസ് പറഞ്ഞു. ഇസ്രായില്‍ പൗരന്മാരുടെ രക്ഷക്കായി ആക്രമണം നടത്തുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ആരോപണങ്ങള്‍ ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് ശക്തമായി നിഷേധിച്ചു. ഗാസയില്‍ നിരപരാധികള്‍ക്കെതിരെ നടത്തുന്ന സൈനിക നടപടികള്‍ ന്യായീകരിക്കാനാണ് ഇസ്രായിലിന്റെ ശ്രമമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.