Sorry, you need to enable JavaScript to visit this website.

കത്തോലിക്കരില്ലെങ്കില്‍ തമിഴ്‌നാട് മറ്റൊരു ബീഹാര്‍; സ്പീക്കറുടെ പരാമര്‍ശം വിവാദത്തില്‍

ചെന്നൈ-തമിഴ്നാട്ടില്‍ കത്തോലിക്കാ വിഭാഗക്കാരില്ലെങ്കില്‍ ബീഹാര്‍ പോലെയാകുമായിരുന്നുവെന്ന സംസ്ഥാന സ്പീക്കര്‍ അപ്പാവുവിന്റെ പരാമര്‍ശം വിവാദത്തില്‍. കത്തോലിക്കാ ക്രിസ്ത്യാനികളാണ് തമിഴ്നാടിന്റെ ഇന്നത്തെ പുരോഗതിക്ക് കാരണമെന്നാണ് സ്പീക്കര്‍ അവകാശപ്പെട്ടത്.
തിരുച്ചിറപ്പള്ളിയിലെ സെന്റ് പോള്‍ സെമിനാരിയുടെ നൂറാം വാര്‍ഷികാഘോഷത്തിനാണ് സ്പീക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. കത്തോലിക്കാ ക്രിസ്ത്യാനികളും സഭയിലെ പിതാക്കന്‍മാരുമാണ് തമിഴ്നാട്ടില്‍ സാമൂഹ്യ നീതി കൊണ്ടുവന്നതിന് പ്രധാന കാരണം. ദ്രാവിഡ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ വന്നത് അതിലൂടെയാണെന്നും അപ്പാവു അവകാശപ്പെട്ടു.

ജൂണ്‍ 28ന് സ്പീക്കര്‍ വിവദ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കത്തോലിക്ക വിഭാഗം തമിഴ്നാടിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്  നിങ്ങളൊന്ന് തിരഞ്ഞ് നോക്കൂ, അവരില്ലെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ. ബീഹാറിനെ പോലെയാകുമായിരുന്നു നമ്മുടെ തമിഴ്നാട്.
തമിഴ്നാട് സര്‍ക്കാര്‍ നിങ്ങളുടെ സര്‍ക്കാരാണ്. നിങ്ങളാണ് അതിനെ രൂപപ്പെടുത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.
നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഉപവാസമിരുന്നു. ഇന്ന് ഈ സര്‍ക്കാരിനുള്ളതെല്ലാം നിങ്ങള്‍ നേടി തന്നതാണ്. ദ്രാവിഡ ഭരണത്തിനും സാമൂഹ്യ നീതിക്കും കാരണം കത്തോലിക്കാ വിഭാഗവും ക്രിസ്ത്യന്‍ പുരോഹിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിഭാഗങ്ങള്‍ അവര്‍ക്കുള്ള എല്ലാ പ്രശ്നങ്ങളും എഴുതി തയ്യാറാക്കി, അത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഈ സര്‍ക്കാരിന് നിങ്ങളുടെ പരാതി കേള്‍ക്കാന്‍ ബാധ്യതയുണ്ട്. നിങ്ങളുടെ സര്‍ക്കാരാണ് ഇതെന്ന കാര്യം തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്കാവില്ല. ഇന്നത്തെ തമിഴ്നാട് നിങ്ങളുടെ സഹായം കൊണ്ടാണ് സാധ്യമായത്. ഈ മുഖ്യമന്ത്രിയും നിങ്ങളുടേതാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും സ്പീക്കര്‍ അപ്പാവു പറഞ്ഞു.

 

 

Latest News