മുംബൈ- ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കേസ്. സമൂഹ മാധ്യമത്തിൽ നഗ്ന ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന പരാതിയിൽ ചെമ്പുർ പോലീസാണു കേസെടുത്തത്.
പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രൺവീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എൻ.ജി.ഒ ഭാരവാഹിയാണ് പോലീസിൽ പരാതി നൽകിയത്. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ ആരോപിച്ചു.
ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.