Sorry, you need to enable JavaScript to visit this website.

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്: കൊല്ലത്ത് നവംബര്‍ 15 മുതല്‍ 30 വരെ റാലി

തിരുവനന്തപുരം- ഹ്രസ്വകാല സൈനിക സേവനത്തിന് താല്‍പര്യമുള്ളവര്‍ക്കായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്തും. കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലാണ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെ ആണ് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30 ാംതിയതി വരെ രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍നിന്നുള്ള യുവാക്കള്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം. അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്കായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

സേനയില്‍ വിവിധ വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് 1 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും. അഗ്‌നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി. അതേസമയം അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ 2022 നവംബര്‍ 01 മുതല്‍ 10 വരെ അവരുടെ ഇ മെയിലിലേക്ക് അയക്കും.

 

Latest News