പശുക്കുട്ടിയെ കാണാതായി, അഞ്ച് പേര്‍ക്കെതിരെ കശാപ്പിന് കേസെടുത്ത് പോലീസ്

ഗോണ്ട- ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ കേണല്‍ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കെതിരെ പശു കശാപ്പ് നിരോധ നിയമപ്രകാരം കേസ്. ഒരു മാസംമുമ്പ് ബര്‍ബത്പുര്‍ ഗ്രാമത്തിലെ പുഷ്പാ ദേവിയുടെ വീട്ടുപടിക്കല്‍ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ കാണാതായിരുന്നുവെന്ന് എ.എസ്.പി ശിവരാജ് പറഞ്ഞു. ആലിപൂര്‍ ഗ്രാമത്തിലെ ചിലരാണ് പശുക്കുട്ടിയെ മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പശുക്കുട്ടിയെ മോഷ്ടിച്ച് കൊണ്ടുപോയി കശാപ്പ് ചെയ്തതായി സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ബര്‍ബത്പൂര്‍ ഗ്രാമത്തിലെ സുബൈര്‍, ആശിഖ് അലി, ജമീല്‍ , ജാവേദ് എന്നിവര്‍ക്കെതിരെയാണ് പശു കശാപ്പ് തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തത്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സംഭവം അന്വേഷിച്ചുവരികയാണെന്ന് എ.എസ്.പി പറഞ്ഞു.

 

Latest News