മംഗളൂരു- സോഡാ ബോട്ടില്‍ കൊണ്ടുള്ള ആക്രമണത്തില്‍ 19 കാരന്‍ മുഹമ്മദ് മസ്ഹൂദ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ എട്ടു പേരില്‍ ആറു പേരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കഴിഞ്ഞ 19 ന് കുപ്പികള്‍ കൊണ്ട് തലക്കടിയേറ്റ മുഹമ്മദ് മസ്ഹൂദ് മംഗളൂരുവിലെ ന്യൂറോ ഹോസ്പിറ്റലിലാണ് മരിച്ചത്. കര്‍ണാടകയിലെ സുള്ള്യ താലൂക്കില്‍ ഉള്‍പ്പെടുന്ന കലഞ്ച ഗ്രാമത്തിലായിരുന്നു സംഭവം. അഭിലാഷ്, സുനില്‍, സുധീര്‍, ശിവ, രഞ്ജിത്, സദാശിവ, ജിം രഞ്ജിത്, ഭാസകര്‍ എന്നിവരാണ് ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ ആറു പേരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്.