Sorry, you need to enable JavaScript to visit this website.

തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ പത്ത് ഐ.എസ് അംഗങ്ങള്‍ പിടിയില്‍

ഇസ്താംബൂള്‍- ഭീകര സംഘടനയായ ഐ.എസിന്റെ സജീവ പ്രവര്‍ത്തകരെന്ന് കരുതുന്ന പത്ത് പേരെ തുര്‍ക്കി പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക ദൗത്യ സേന ഇസ്താംബൂള്‍ നഗരത്തിലെ പത്ത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മേഖലയിലെ ഐ.എസ് ഗ്രൂപ്പുകളെ കുറിച്ച് വിവരങ്ങളുള്ള ഡിജിറ്റല്‍ രേഖകളും മറ്റും പിടിച്ചെടുത്തതായും പ്രാദേശിക ഡെമിറോറന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായവര്‍ ഐ.എസില്‍ സജീവമായിരുന്നുവെന്നും തുര്‍ക്കിക്കകത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഐ.എസ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുര്‍ക്കി നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ആരംഭിച്ചതിനുശേഷം ചാവേറുകളാകാന്‍ തയാറെടുത്തിരുന്ന 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 82 ഭീകരാക്രമണ നീക്കങങളാണ് വിഫലമാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു.

 

Latest News