മഥുര-കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു സമീപമുള്ള ശാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന ഹരജിയില്‍ മഥുര കോടതി തീരുമാനം നീട്ടിവെച്ചു. പള്ളിയില്‍ ക്ഷേത്രത്തിന്റെ ്ടയാളങ്ങളുണ്ടോ എന്നു കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നായിരുന്നു ആവശ്യം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി സഞ്ജയ് ചൗധിരയാണ് അഖില ഭാരത് ഹിന്ദു മാഹസഭയുടെ വാദം കേട്ടത്. ഹിന്ദു മഹാസഭ ട്രഷറര്‍ ട്രഷറര്‍ ദിനേശ് ശര്‍മക്കുവേണ്ടി അഭിഭാഷകരായ ദേവികാനന്ദന്‍ ശര്‍മ, ദീപക് ശര്‍മ എന്നിവര്‍ ഹാജരായി. കോടതി നിയോഗിക്കുന്ന കമ്മീഷണര്‍ സര്‍വേ നടത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും കോടതി തീരുമാനം നീട്ടിവെച്ചുവെന്നും അഭിഭാഷകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്നും അനുകലമല്ലെങ്കില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.