ന്യൂദൽഹി- ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിപുൽ ഷാ ചെയർമാനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മലയാളത്തിന്റെ സച്ചിയാണ് മികച്ച സംവിധായകൻ. ചിത്രം അയ്യപ്പനും കോശിയും. ഇതേസിനിമയിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനായി. നഞ്ചിയമ്മയാണ് മികച്ച ഗായിക. സൂര്യ, അജയ് ദേവ്ഗൺ എന്നിവരാണ് മികച്ച നടൻമാർ. സുരൈരപോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ചിത്രം ശോഭ തരൂർ ശ്രിനിവാസൻ സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിൻസ്.- ദ മൺസൂൺ ഓഫ് കേരള. ഇതേ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹൻ നിഖിൽ എസ് പ്രവീൺ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിർദ്ദേശം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.
പ്രധാന പുരസ്‌കാരങ്ങൾ
ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്‌കാരം : സെംഖോർ
പ്രത്യേക ജൂറി പുരസ്‌കാരം രണ്ടാമത്തേത് - വാങ്ക് (കാവ്യ പ്രകാശ്)
തിരക്കഥ : മണ്ഡേല
സംഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)
കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ങിന് ജൂറി നിർദ്ദേശം